ആറന്മുള കണ്ണാടി
ലോകത്ത് മറ്റൊരിടത്തും കാണാത്ത വിസ്മയകരമായ ഒരു ലോഹക്കണ്ണാടിയാണിത്. ഗ്ലാസിന് പകരം ചെമ്പും ഈയവും പ്രത്യേക അനുപാതത്തിൽ ചേർത്തുള്ള രഹസ്യക്കൂട്ടിൽ നിർമ്മിക്കുന്ന ആറന്മുള കണ്ണാടിക്ക് ഭൌമ സൂചിക (GI Tag) പദവി ലഭിച്ചിട്ടുണ്ട്. ഇവിടുത്തെ വിശ്വകർമ്മ കുടുംബങ്ങളാണ് തലമുറകളായി ഈ പൈതൃക വിദ്യ കൈമാറിപ്പോരുന്നത്. ഇത് ഐശ്വര്യത്തിന്റെ പ്രതീകമായ 'അഷ്ടമംഗല്യ'ത്തിൽ ഒന്നായി കരുതപ്പെടുന്നു.